

റിയാദ്: സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണപ്രകാരം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റിയാദില്‍ നടന്ന സാഹോദര്യ കൂടിയാലോചനാ യോഗത്തില്‍ പങ്കെടുത്തു.

സന്ദര്‍ശനത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളുടെ നേതാക്കളുമായും ജോര്‍ദാന്‍ രാജാവ്, ഈജിപ്ത് പ്രസിഡന്റ് എന്നിവരുമായി അമീര്‍ കൂടിക്കാഴ്ച നടത്തി.
