കുവൈത്തിലേക്കുള്ള വിമാനങ്ങള്‍ സെപ്തംബര്‍ മുതല്‍

Web Desk
0 Min Read

കുവൈത്ത് സിറ്റി: റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ സെപ്തംബര്‍ മുതല്‍ ആരംഭിക്കുമെന്ന് സൂചന. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിന് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകും. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ , പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് കുവൈത്ത് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് . ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കാന്‍ മാതൃസഭ അനുമതി നല്‍കുകയും യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിവരിച്ചു ഡിജിസിഎ വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്ന തിയ്യതി ഡിജിസിഎ പ്രഖ്യാപിച്ചിരുന്നില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!