

പയ്യന്നൂര്‍: സംസ്ഥാന മുസ്‌ലിം ലീഗ് ഉപാധ്യക്ഷനും കണ്ണൂര്‍ ജില്ല മുസ്‌ലിം ലീഗിന്റെ നേതാവുമായ വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയ്ക്ക് വേണ്ടി ശാഖാ മുസ്‌ലിം ലീഗ് ഓഫിസില്‍ രാമന്തളി ശാഖാ വനിത ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥന സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു.

പി എം ഷുഹൈബ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ വി ആബിദ സ്വാഗതം പറഞ്ഞു. അഫ്‌സല്‍ രാമന്തളി അനുസ്മരണ പ്രഭാഷണം നടത്തി.

കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി ഹമീദ് മാസ്റ്റര്‍, പി എസ് ആയിഷബി, കെ കെ സഫിയ, വി വി ഖദീജ, കെ സുഹ്‌റാബി, എം എം ഹസീന, ടി സല്‍മത്ത്, സി എ റഹ്മാബി, നസീറ എന്നിവര്‍ സംസാരിച്ചു.
സംഘടനാപരമായ ചര്‍ച്ചയില്‍ വി വി ജുനൈദ, കെ കെ സഫൂറ, മറിയം, കുഞ്ഞാമിന, എം സഫീന, ടി റാബിയ്യ, വി വി സല്‍മ തുടങ്ങിയവര്‍ സംബന്ധിച്ചു.

