

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ കീഴ്മാട് പഞ്ചായത്തിലെ മഹിളാലയം ജംഗ്ഷനിലും എടത്തല ചുണങ്ങംവേലി ജംഗ്ഷനിലും പുതുതായി അനുവദിച്ച ബാറുകളുടെ ലൈസന്‍സുകള്‍ റദ്ദു ചെയ്യണമെന്ന് നിയമസഭയില്‍ സബ്മിഷനിലൂടെ അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു.

മഹിളാലയം ജംഗ്ഷനിലെ ബാറിന്റെ സമീപത്തായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മഹിളാലയം സ്‌കൂളും ആരാധനാലയ ങ്ങളുമുണ്ടെന്നും കുട്ടികള്‍ ബാറിന്റെ മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോകുന്നതെന്നും കുട്ടികളില്‍ ഇത് പല ചീത്ത സ്വഭാവങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമുണ്ടാക്കുമെന്നും അതുപോലെ ചുണങ്ങംവേലിയിലെ ബാര്‍ സ്ഥിതി ചെയ്യുന്നത് സെന്റ് ജോസഫ് സ്‌കൂളിന്റെ മതിലില്‍ നിന്നും വെറും 35 മീറ്റര്‍ ദൂരത്താണെന്നും ഇവിടെ പഠിക്കുന്ന 1600ഓളം കുട്ടികളും ബാറിനു മുന്നിലൂടെയാണ് സ്‌കൂളിലേക്കു പോകുന്നതെന്നും അതുപോലെ സര്‍ക്കാര്‍ മദ്യത്തിന്റെ ഉപയോഗം കുറക്കണമെന്ന് പറയുണ്ടെന്നും എക്‌സൈസ് ഇതിനായി സ്‌കൂളുകളിലും മറ്റും ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെ പ്രചാരണം നടത്തുന്നുണ്ടെന്നും എം എല്‍ എ പറഞ്ഞു.

കൂടാതെ ചുണങ്ങംവേലിയില്‍ ജനപ്രതിനിധികള്‍, സിസ്റ്റര്‍മാര്‍ മറ്റു പൊതുജനങ്ങള്‍ എന്നിവര്‍ ബാറിനെതിരായി സമരം നടത്തിയ പന്തലിലേക്ക് മദ്യപനായ ഒരാള്‍ കടന്നു വന്ന സമരം ചെയ്തവരെ ചീത്ത വിളിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത സംഭവമുണ്ടായി എന്നും എം എല്‍ എ പറഞ്ഞു.
ആയതിനാല്‍ താന്‍ ഉന്നയിച്ച വസ്തുതകള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും മാനുഷിക പരിഗണന നല്‍കി മഹിളാലയം ജംഗ്ഷനിലും ചുണങ്ങംവേലി ജംഗ്ഷനിലും പുതുതായി അനുവദിച്ച ബാറുകള്‍ക്കുള്ള ലൈസന്‍സുകള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു.
ഈ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുന്നതിനായി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എം എല്‍ എയുടെ സബ്മിഷന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സഭയില്‍ മറുപടി നല്‍കി.

