

തിരുവനന്തപുരം: ഖത്തര്‍ പ്രവാസി മഹമ്മൂദ് മാട്ടൂലിന്റെ പുതിയ ലേഖന സമാഹാരം കണ്ടതും കേട്ടതും തിരുവനന്തപുരത്തു നടക്കുന്ന രണ്ടാം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്യും. നാലാം തിയ്യതി ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് പ്രകാശനം.

പ്രശസ്ത എഴുത്തുകാരന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പ്രകാശനം നടത്തും. കല്യാശ്ശേരി എം എല്‍ എ എം വിജില്‍ പുസ്തകം ഏറ്റുവാങ്ങും. മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിക്കും. കവിയും ഒരുമ മാസികയുടെ പത്രാധിപരുമായ സുധാകരന് ചന്തവിള പുസ്തകം പരിചയപ്പെടുത്തുന്നു. കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സാ ണ് ഈ പുസ്തകത്തിന്റെ പ്രസാധകര്.

എഴുത്തുകാരിയും മുന്‍ കേരള അഡീഷണല്‍ സെക്രട്ടറിയുമായിരുന്ന സജിനി എസ്, ധനുവെച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. ബെറ്റി മോള് മാത്യു, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ കെ വി അബ്ദുള്ളകുട്ടി ഹാജി, എഴുത്തുകാരനും ചന്ദ്രിക സഹപത്രാധിപരുമായ ഫിര്‍ദോസ് കായല്‍പുറം, ബാബു ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേരും.
എഴു്ത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂല്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനാണ്. ഖത്തര്‍ സാഹിതി സെക്രട്ടറിയും ഖത്തര്‍ ഇന്ത്യന്‍ ഓതേസ്ഫോറം എക്സിക്യൂട്ടീവ് അംഗമവുമായ മഹമൂദ് ഗള്‍ഫ് വോയിസ് മാസികയുടെ സഹപത്രാധിപരായിരുന്നു. പതിനഞ്ചോളം പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീണ്ടും വിരിയുന്ന പൂക്കള്‍, വിഷം പുരട്ടിയ വിഗ്രഹങ്ങള്‍, അര ലഡു, ഖലീഫ കഥകള്‍, ബഹാദൂര്‍ സൗദി അറേബ്യായില്‍, പറക്കുന്ന പശു, രാജാവിനേക്കാള്‍ ബുദ്ധിമാന്, മുയലും കൂട്ടുകാരും, ചുണ്ടെലി റാണി, മാവിയുടെ സാഹസയ്ക യാത്ര എന്നിവയാണ് പ്രധാന കൃതികള്‍.
മക്കിയും കുക്കിയും ബാലസാഹിത്യ കൃതിക്ക് കെ തായാട്ട് ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശിയാണ്.

