വീഡിയോ ആല്‍ബം ‘സ്മരണാഞ്ജലി’ ഇ പി ജയരാജന്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കൊച്ചി: കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ഒരു വയസ്സ്. യുവസംവിധായകന്‍ അഭിലാഷ് കോടവേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച വീഡിയോ ഗസല്‍ ആല്‍ബം ‘സ്മരണാഞ്ജലി’യുടെ പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മ്മവും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു.

city exchange

കലൂര്‍ ലെനിന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ അഭിലാഷ് കോടവേലി സി പി എം എരിയാ സെക്രട്ടറി സി എന്‍.മണി, നഗരസഭാ കൗണ്‍സിലര്‍ അഷിത യാഹിയ, ഗസല്‍ ഗായകന്‍ രഞ്ജിത്ത് സുരേന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഹരീഷ് എസ് എന്നിവര്‍ പങ്കെടുത്തു.

ഗൗരിയമ്മയുടെ ഒന്നാം ചരമ വാര്‍ഷികത്തിനോടനുബന്ധിച്ച് ഗസല്‍ രൂപത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്‌ക്കാരത്തിന്റെ വീഡിയോയാണ് പ്രകാശിപ്പിച്ചത്. പ്രമുഖ ഗസല്‍ ഗായകന്‍ രഞ്ജിത്ത് സുരേന്ദ്രനാണ് ആല്‍ബത്തിന് സംഗീതവും ആലാപനവും നിര്‍വ്വഹിക്കുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാല കലാതിലകം അമൃതവര്‍ഷ കണ്ണനാണ് വീഡിയോയിലെ നൃത്തം ആവിഷ്‌ക്കരിക്കുന്നത്. ക്യാമറ- ശ്രീകുമാര്‍ ചേര്‍ത്തല.

ഇ പി ജയരാജന് ചടങ്ങില്‍ അഭിലാഷ് കോടവേലി ഉപഹാരം സമര്‍പ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!