സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ‘ബൈനറി’യുടെ പോസ്റ്ററുകള്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ ഒരുങ്ങി. ചിത്രത്തിന്റെ പുതുമയുണര്‍ത്തുന്ന പോസ്റ്ററുകള്‍ മലയാളത്തിലെ പ്രമുഖരുടെ ഫേസ് ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

city exchange

ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജാസിക്ക് അലിയാണ് ‘ബൈനറി’ സംവിധാനം ചെയ്തിരിക്കുന്നത്. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

അനേകായിരം കണ്ണുകള്‍ ചേര്‍ന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബര്‍ വേള്‍ഡ്. ആ വലയില്‍ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീരുന്ന എത്രയോ മനുഷ്യര്‍ നമ്മുക്ക് ചുറ്റുമുണ്ട്. നിയമ സംവിധാനത്തിനോ പോലീസിനോ ഒന്നും ഇതില്‍ ചെയ്യാനാവുന്നില്ല. അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം.

- Advertisement -
Ad image

മലയാളത്തിലെ പ്രമുഖ താരങ്ങളായ ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വര്‍ഗ്ഗീസ്, അനീഷ് രവി, നിര്‍മ്മല്‍ പാലാഴി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബൈനറിയുടെ ടീസര്‍ അടുത്ത ആഴ്ച പ്രേക്ഷകരിലെത്തും. പി ആര്‍ സുമേരനാണ് പി ആര്‍ ഒ.

Share This Article
Leave a Comment
error: Content is protected !!