പ്രഥമ ശുശ്രൂഷ പരിശീലനം നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലനം നടത്തി.

city exchange

ജീവിത ശൈലി രോഗങ്ങളും അപകടങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൃത്യസമയത്തു പ്രാഥമിക ശുശ്രൂഷ ലഭിച്ചാല്‍ പല ജീവനുകളും നമുക്കു രക്ഷിക്കാന്‍ കഴിയും. എന്നാല്‍ അപകടങ്ങള്‍, അല്ലെങ്കില്‍ പെട്ടെന്നു അസുഖം വരുമ്പോള്‍ കൃത്യമായ ശുശ്രൂഷ കിട്ടാതെയും എന്തു ചെയ്യണം എന്നറിയാതെയും പലരും മരണപ്പെടുന്ന അവസ്ഥയാണ്. അതു കൊണ്ടാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടു കുടുംബശ്രീ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനായി പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി നല്‍കിയത്.

കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പരിശീലന പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ഡോ. ശ്രുതി, കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഡെയ്‌സി, അക്കൗണ്ടന്റ്് ധന്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ റംല റഷീദ് സ്വാഗതവും സി ഡി എസ് അംഗം ജലജ സുഗുണന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ആസ്റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോ. ശ്രുതിയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ജീവനക്കാരായ അര്‍ച്ചന, പ്രവീണ്‍ എന്നിവര്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം പഠിപ്പിക്കുകയും ക്ലാസ് നയിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!