ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജൊവെനല്‍ മോയിസി കൊല്ലപ്പെട്ടു. പ്രസിഡന്റിന്റെ ഭവനത്തിനു നേരെ നടന്ന ആക്രമണത്തിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്രഥമ വനിത മാര്‍ട്ടിന്‍ മോസിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്തിന്റെ സുരക്ഷ ദേശീയ പൊലീസിന്റേയും സായുധ സേനയുടേയും നിയന്ത്രണത്തിലാണെന്ന് പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് പറഞ്ഞു. പതിനൊന്ന്് ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഹെയ്തിയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി നിലവില്‍ മോശമായ അവസ്ഥയിലാണ്. വിദ്വേഷകരവും മനുഷ്യത്വരഹിതവും ക്രൂരവുമായ പ്രവര്‍ത്തിയെന്നാണ് രാജ്യത്തെ ഇടക്കാല പ്രധാനമന്ത്രി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.
പ്രസിഡന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പോര്‍ട്ടോ പ്രിന്‍സിലെ തെരുവുകള്‍ ശൂന്യമായി.
ഈ വര്‍ഷം അവസാനം പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. കോടതിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുകയും പ്രസിഡന്റിന് കീഴില്‍ രഹസ്യാന്വേഷണ ഏജന്‍സിയുണ്ടാക്കിയും തന്റെ അധികാരം വര്‍ധിപ്പിക്കാന്‍ 53കാരനായ മോയിസ് ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. മോയിസിന്റെ കാലാവധി 2021 ഫെബ്രുവരിയില്‍ അവസാനിച്ചുവെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.
മോയിസിന് കീഴില്‍ അസ്ഥിരമായിരുന്നു ഹെയ്തി. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികള്‍ രാജ്യത്ത് രൂക്ഷമായിരുന്നു. ഭൂരിപക്ഷം പേരുടേയും വരുമാനം പ്രതിദിനം രണ്ട് ഡോളറില്‍ താഴെയാണ്. 2010ലെ ഭൂകമ്പം, 2016ലെ ചുഴലിക്കാറ്റ് എന്നിവ രാജ്യത്ത് കടുത്ത ദുരിതമാണ് വിതച്ചത്. ഇതില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് രാജ്യം ജോവാനല്‍ മോസിന്റെ കീഴില്‍ അരക്ഷിതാവസ്ഥയിലായത്.

city exchange
Share This Article
Leave a Comment
error: Content is protected !!