

തലശ്ശേരി: ബോംബെയിലെ പഴയകാല മലയാളി പൗരപ്രമുഖനും പ്രോമിസ് എന്റര്‍പ്രൈസസ് ഉടമയുമായിരുന്ന പുല്ലമ്പി ഉമ്മര്‍ഹാജി (83) മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഫരിയാസില്‍ നിര്യാതനായി.

ബോംബെ മലയാളി മുസ്‌ലിം ജമാഅത്ത് എക്‌സിക്യൂട്ടീവ് അംഗം, സൈദാര്‍ പള്ളി ജമാഅത്ത് മുന്‍ ട്രഷറര്‍, എം എസ് എസ് സ്ഥാപകഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: അറയിലകത്ത് ജമീല, സുബൈദ. മക്കള്‍: മുനീസ് (ഫാദില്‍ ഗ്രൂപ്പ്), മുനീദ (ബാംഗ്ലൂര്‍), മുനീര്‍ (ദുബായ്), ജലാലുദ്ദീന്‍ (ത്രെഡ് ഹൗസ് കണ്ണൂര്‍), മര്‍ഷീന, മുംതാസ് (താമരശ്ശേരി), മുബീര്‍ (ദുബായ്), മുഖ്താര്‍ (അമേരിക്ക). മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ (താമരശ്ശരി), ഷഫീക് (ബാംഗ്ലൂര്‍), റഹീസ് പി കെ (ദുബായ്), സബിത, സറീന, സല്‍മ ഫെമിന, അഫ്ഷ. സഹോദങ്ങള്‍: കദീജ, പരേതരായ കുഞ്ഞി മൊയ്തു, മഹമൂദ്, സഫിയ.
