ഖത്തര്‍ തണുത്തു വിറക്കുന്നു; അബുസംറയില്‍ മൈനസ് 2.4 ഡിഗ്രി സെല്‍ഷ്യസ്

Web Desk
1 Min Read

ദോഹ: ശക്തമായ കാറ്റും തണുപ്പുമേറ്റ് ഖത്തറിന് വിറക്കുന്നു. മൈനസ് 2.4 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യല്‍ വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയ താപനില. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അബുസംറയിലാണ് ഏറ്റവും കുറവ് തണുപ്പ് രേഖപ്പെടുത്തിയത്- മൈനസ് 2.4 ഡിഗ്രി സെല്‍ഷ്യസ്.

city exchange

അടുത്ത ആഴ്ച മധ്യം വരെയെങ്കിലും ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ശനിയാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശുമെങ്കിലും വെള്ളിയാഴ്ചയെ അപേക്ഷിച്ച് ശക്തി കുറവായിരിക്കും. അടുത്ത രണ്ടു ദിവത്തേക്ക് കൂടി കടലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് തുടരും. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ താപനിലയിലും വ്യത്യാസങ്ങള്‍ വന്നേക്കാം.

കടുത്ത തണുപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആളുകള്‍ പുറത്തിറങ്ങിയത് വളരെ കുറവായിരുന്നു. ഭൂരിപക്ഷവും വീടുകളില്‍ തന്നെ കഴിഞ്ഞതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ ആളുകള്‍ മാത്രമാണ് എത്തിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!