സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്ന മാഫിയകളെ കുറിച്ച് ഹ്രസ്വചിത്രവുമായി സ്‌കൂള്‍ വിദ്യാര്‍ഥി

Web Desk
1 Min Read

കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈനായതോടെ കുട്ടികളിലെ ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ ഓണ്‍ലൈനില്‍ കുട്ടികളെ ലക്ഷ്യമിടുന്ന മാഫിയകളുടെ എണ്ണവുംകൂടി. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥി ശ്രീഹരി രാജേഷ് സംവിധാനം ചെയ്ത ബോധവത്ക്കരണ ചിത്രം ശ്രദ്ധേയമാകുന്നു.

city exchange

‘നിഹ’ എന്ന 16-മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തില്‍ നിഹാരികയെന്ന പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ അനുഭവമാണ് ശ്രീഹരി പറയുന്നത്. ഇത്തരത്തില്‍ സമൂഹത്തിലെ നിരവധി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീഹരി ബോധവത്ക്കരണ ചിത്രത്തെ കുറിച്ച് ആലോചിച്ചത്. ഈ ചിത്രം കൂടുതല്‍ സ്‌കൂളുകളിലും സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും കൂടുതല്‍ മാതാപിതാക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കണമെന്നുമാണ് ശ്രീഹരിയുടെ ആഗ്രഹം. സി കെ സി എച്ച് എസ് പൊന്നുരുന്നി സ്‌കൂളാണ് ചിത്രം നിര്‍മ്മിച്ചത്.

ശ്രീഹരി രാജേഷ്

പതിനഞ്ചാം വയസ്സില്‍ ജാതീയതക്ക് എതിരെ മുഴുനീള ചിത്രം ചെയ്ത് ശ്രദ്ധ നേടിയ ശ്രീഹരി രാജേഷ് 2019-ല്‍ മയക്കു മരുന്ന് ഉപയോഗത്തിനെതിരെ ‘പുക’ എന്ന ഹ്രസ്വചിത്രം ചെയ്തിരുന്നു. കേരളത്തിലെ സ്റ്റുഡന്റ് പോലീസ് ക്യാമ്പുകള്‍, പോലീസ് ട്രയിനിങ് ക്യാമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം പുക പ്രദര്‍ശിപ്പിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പകര്‍ത്തിയ കൊച്ചി നഗരത്തിലെ നിശ്ചലമായ റോഡുകള്‍ ചിത്രീകരിച്ചുള്ള സൈലന്റ് റോഡ്‌സ്, ആഗോള താപനം മൂലം കൊച്ചിയുടെ കടല്‍ തീരങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുള്ള ഡോക്യൂമെന്ററി ദി ചേഞ്ച് ലെറ്റസ് മേക്ക് ഇറ്റ് ഹാപ്പന്‍ എന്നിവയും ശ്രീഹരിയുടെ ചെറിയ പ്രായത്തിനിടയിലെ ശ്രദ്ധേയ സൃഷ്ടികളാണ്.

- Advertisement -
Ad image

https://youtu.be/T-7rWd4TjqY

Share This Article
Leave a Comment
error: Content is protected !!