രാജിവെച്ച മൗര്യക്കെതിരെ പഴയ കേസ് കുത്തിപ്പൊക്കി അറസ്റ്റ് വാറണ്ട്

Web Desk
0 Min Read

ലഖ്നൗ: ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ നിന്നും ബി ജെ പിയില്‍ നിന്നും രാജിവെച്ച സ്വാമി പ്രസാദ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട്. ഏഴു വര്‍ഷം മുമ്പ് ബി എസ് പിയിലായിരിക്കെ വര്‍ഗ്ഗീയ വികാരം വളര്‍ത്തിയെന്ന കേസിലാണ് സുല്‍ത്താന്‍പൂര്‍ എം പി- എം എല്‍ എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

city exchange

ബി ജെ പി യുവാക്കളേയും ദലിതരേയും പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് അഖിലേഷിനോടൊപ്പം ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യയോട് ജനുവരി 24ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപോലുള്ള പലതും ഇനിയുമുണ്ടാകുമെന്നാണ് മൗര്യ അറസ്റ്റ് വാറണ്ടിനോട് പ്രതികരിച്ചത്.

Share This Article
Leave a Comment
error: Content is protected !!