
വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കാനും സമാധാന കരാറിലെത്താനും ഡോണള്‍ഡ് ട്രംപ് ഇറാന് നല്‍കിയ സമയപരിധി വീണ്ടും നീട്ടി. ‘പൗരസ്ത്യ സമയം ചൊവ്വാഴ്ച രാത്രി 8 മണി’ എന്ന സന്ദേശമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടത്.

പുതിയ സമയപരിധി ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 5.30 വരെ നീളും. അതുവരെ അനുകൂല നിലപാട് ഇറാന്‍ സ്വീകരിച്ചില്ലെങ്കില്‍ കനത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഹോര്‍മൂസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധന- വാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതോടെ എണ്ണവില ഉയരുകയും അമേരിക്കയിലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ട്രംപിന് സമ്മര്‍ദ്ദം കൂടുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇറാന്‍ക്കെതിരെ കടുത്ത ഭാഷ തുടരുന്ന ട്രംപ്, കരാര്‍ ഉണ്ടാകാത്ത പക്ഷം വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ‘വേഗത്തില്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ എല്ലാം തകര്‍ക്കാനും എണ്ണ കൈവശപ്പെടുത്താനുമുള്ള നീക്കം ഞാന്‍ പരിഗണിക്കും,’ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് ചില അഭിമുഖങ്ങളില്‍ പറഞ്ഞു. ആണവായുധ വികസനം നിര്‍ത്താന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഘര്‍ഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരണമെന്നും അല്ലെങ്കില്‍ അമേരിക്കയുടെ നടപടികള്‍ക്ക് വലിയ പരിധികളൊന്നുമുണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

