Connect with us

NEWS

ഹജ്ജ് മുന്നൊരുക്കം: സിയാലില്‍ യോഗം ചേര്‍ന്നു

Published

on


കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായി തീര്‍ഥാടകര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യോഗം ചേര്‍ന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

മനസുകളില്‍ നവോന്മേഷവും ഊര്‍ജവും പകരുന്ന തീര്‍ഥാടനങ്ങളിലൂടെ ആത്മാവിന്റെ വിമലീകരണമാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഹാജിമാര്‍ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും പാസ്‌പോര്‍ട്ടുകളില്‍ സ്റ്റിക്കറുകളും മറ്റും പതിക്കുന്നത് മൂലം സെക്യുരിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും എമിഗ്രേഷന്‍ വിഭാഗം ചൂണ്ടിക്കാട്ടി. കോവിഡ് വാക്‌സിനേഷന്‍ ലഭിക്കേണ്ട അപേക്ഷകര്‍ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഹോമിയോ വകുപ്പിന്റെ ഷിഫാ കിറ്റ് ഈ വര്‍ഷവും ഹജ്ജ് ക്യാമ്പില്‍ വിതരണം ചെയ്യും.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സഫര്‍ കയാല്‍, കാസിം കോയ, പി ടി അക്ബര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എം ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍ മുഹമ്മദാലി, മനു (സിയാല്‍) എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.


error: Content is protected !!