അധ്യാപക ദൗത്യം മഹനീയം: ഡെപ്യൂട്ടി മേയര്‍

Web Desk
1 Min Read

ഇടപ്പള്ളി: അധ്യാപനം അറിവ് പകര്‍ന്നു നല്‍കുന്ന ഒരു തൊഴില്‍ മാത്രമല്ല വിദ്യാര്‍ഥികളുടെ ചിന്തകളെയും സ്വപ്‌നങ്ങളെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്ന മഹത്തായ ദൗത്യമാണതെന്ന് കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വി ആര്‍ സുധീര്‍ പറഞ്ഞു. ഇടപ്പള്ളി ജി ബി ടി എസ് ഹാളില്‍ നടന്ന എറണാകുളം വിദ്യാഭ്യാസ ജില്ല അധ്യാപക മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കലയും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ അധ്യാപക കലോത്സവം ഏറെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്മി ജെറാള്‍ഡ് അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ സിനി ആനന്ദ്, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുധ എന്‍, മിനി ബി എസ്, നിഷാദ് ബാബു പി എ, കെ ഷറഫുദ്ദീന്‍, കെ എ റിബിന്‍ എന്നിവര്‍ പ്രസംഗിച്ചു. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മാഹിന്‍ ബാഖവി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജിതേഷ് എസ് നന്ദിയും പറഞ്ഞു.

കവിയരങ്ങ് മത്സരത്തില്‍ പ്രീത ബാലകൃഷ്ണന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് കച്ചേരിപ്പടി,
ലളിതഗാന മത്സരത്തില്‍ ജീന റാണി എസ്, ഒ എല്‍ സി ജി എച്ച് എസ് പള്ളുരുത്തി സംഘഗാനം മത്സരത്തില്‍ മഞ്ജു സി കൈമള്‍ ആന്റ് പാര്‍ട്ടി സെന്റ് ആന്റണീസ് എച്ച് എസ് എസ് കച്ചേരിപ്പടി എന്നിവരെ റവന്യു ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!