നവകേരള മനാമ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 25ന് രക്തദാന ക്യാമ്പ്

Web Desk
1 Min Read

മനാമ: ബഹ്‌റൈന്‍ നവകേരള മനാമ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 25ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുക.

city exchange

രക്തദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയും കൂടുതല്‍ പേരെ രക്തദാനത്തിന് സന്നദ്ധരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മേഖല രക്ഷാധികാരി അഷ്‌റഫ് കുരുത്തോല, പ്രസിഡന്റ് അനു യൂസഫ്, സെക്രട്ടറി മനോജ് മഞ്ഞക്കാല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കണ്‍വീനര്‍ ജാല്‍വിന്‍ ജോണ്‍സന്‍ (32269711), ജോയിന്റ് കണ്‍വീനര്‍ പ്രശാന്ത് മാണിയത്ത് (32206503) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!