

ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പത്താം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഫെബ്രുവരി ഏഴിന് ഐ സി സി അശോക ഹാളില്‍ നടക്കും. ജനപ്രതിനിധികളും കലാകാരമാരും പരിപാടിയില്‍ പങ്കെടുക്കും.

പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം 98.6 എഫ് എം ഓഫിസില്‍ നടന്നു. മുന്‍ പ്രസിഡന്റ് രാമന്‍ നായര്‍ കെ കെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രസിഡണ്ട് ഇസ്മായില്‍ എന്‍ കെ, ജനറല്‍ സിക്രട്ടറി ഷാജി പീവിസ്, അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഷിഹാസ് ബാബു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷാനഹാസ് എടോടി എന്നിവരാണ് പ്രോഗ്രാം കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

രക്ഷാധികാരി അഷറഫ് കെ പി വെല്‍കയര്‍, ഭാരവാഹികളായ ബൈജു, റാസിക് കെ വി, അജ്മല്‍ 98.6 എന്നിവര്‍ പങ്കെടുത്തു.
