ഇരു കൈകളില്ലെങ്കിലും അമന്‍ മുഖ്യമന്ത്രിയെ വരച്ചു

Web Desk
1 Min Read

കോഴിക്കോട്: ഇരു കൈകളില്ലെങ്കിലും അമന്‍ അലി വരച്ചു മുഖ്യമന്ത്രിയെ. ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കാലുകൊണ്ട് വരച്ച ചിത്രം അമന്‍ അലി സമ്മാനിച്ചത്. സ്‌നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ സന്തോഷത്തോടെ മുഖ്യമന്ത്രി ഏറ്റുവാങ്ങി. വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്താണ് സമ്മാനിച്ചത്. വെറും ഒരു മണിക്കൂര്‍ മാത്രം സമയമെടുത്താണ് അമന്‍ അലി മുഖ്യമന്ത്രിയുടെ ചിത്രം വരച്ചത്.

city exchange

ചിത്രരചന ക്ലാസിനൊന്നും അമന്‍ അലി പോയിട്ടില്ല. യൂട്യൂബ് നോക്കിയാണ് ചിത്രം വരക്കാന്‍ പഠിച്ചത്. അരക്കിണര്‍ സ്വദേശികളായ റസിയയുടെയും നൗഷാദിന്റെയും മകനാണ് ഒന്‍പതാം ക്ലാസുകാരനായ അമന്‍ അലി.

Share This Article
Leave a Comment
error: Content is protected !!