പ്രമേഹത്തെ ചെറുക്കാന്‍ ബഹുമുഖ ചികിത്സാരീതകള്‍ അവലംബിക്കണമെന്ന് വിദഗ്ധര്‍

Web Desk
2 Min Read

തിരുവനന്തപുരം: പ്രമേഹത്തെ ചെറുക്കാനുള്ള മികച്ച മാര്‍ഗം ഇന്‍സുലിന്‍ കുത്തിവെപ്പുകള്‍, ഔഷധങ്ങളുടെ ഉപയോഗം തുടങ്ങിയ ബഹുമുഖ ചികിത്സാരീതകളുടെ ശ്രദ്ധാപൂര്‍വമുള്ള ചേരുവയാണെന്ന് വിദഗ്ധര്‍. മൂന്നു ദിവസമായി കോവളത്ത് നടന്ന ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്‌സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്‌ഡേറ്റ് 2024ന്റെ (ജെപിഇഎഫ്) പന്ത്രണ്ടാം പതിപ്പിലെ സമാപനദിവസമാണ് ഈ പൊതുഅഭിപ്രായം ഉരുത്തിരിഞ്ഞത്.

city exchange

10.1 കോടി പേര്‍ പ്രമേഹവുമായി ജീവിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ലോകം പ്രമേഹത്തിന്റെ തലസ്ഥാനമെന്നാണ് വിളിക്കുന്നത്. സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ ദേശീയ ശരാശരി എ്ട്ട ശതമാനം ആണെങ്കില്‍ കേരളത്തില്‍ ഇത് 20 ശതമാനം എന്ന വിധം ഉയര്‍ന്നതാണ്.

എല്ലാ ചികിത്സകളും എല്ലാവര്‍ക്കും യോജിച്ചതാകില്ലെന്ന് സമാപനദിനത്തില്‍ സംസാരിച്ച കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജ്യോതദേവ് കേശവദേവ് പറഞ്ഞു. ടൈപ്പ് 2 പ്രമേഹത്തല്‍ പതിനാലിലേറെ രോഗകാരണമായ ന്യൂനതകളുണ്ടെന്നും (പാതോഫിസിയോളജിക്കല്‍ ഡിഫക്ട്സ്) ഇതിനെല്ലാം ബഹുമുഖ ചികിത്സാരീതകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ രോഗിക്കും അനുയോജ്യമായ ചികിത്സാച്ചേരുവകള്‍ സ്വരൂപിക്കുന്നതിനാവശ്യമായ മികവും സമയവുമാണ് നിര്‍ണായകമാവുക.

ഇന്ത്യയില്‍ കണ്ടുവരുന്ന വളരെ ഉയര്‍ന്ന ഗ്ലൂക്കോസ്നില (ഹൈപ്പര്‍ഗ്ലൈസീമിയ) നമ്മുടെ ഭക്ഷണശീലങ്ങള്‍ കൊണ്ടും ജനിതകകാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാണെന്ന പ്രമുഖ ഡയബറ്റോളജിസ്റ്റും ഗവേഷകനുമായ ഡോ. ശശാങ്ക് ആര്‍ ജോഷി പറഞ്ഞു.

- Advertisement -
Ad image

ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജത്തിന്റെ 64 ശതമാനവും വരുന്നത് അന്നജത്തില്‍ (കാര്‍ബോഹൈഡ്രേറ്റസ്) നിന്നാണ്. ഇത് ഒരു തിന്‍-ഫാറ്റ് ഇന്ത്യന്‍ സിന്‍ഡ്രോം ഉണ്ടാക്കുന്നു. അതായത് നമ്മളില്‍ അധികം പേരും കണ്ടാല്‍ മെലിഞ്ഞിരുന്നാലും അപകടകാരിയായ കൊഴുപ്പ്, വിശേഷിച്ചും അവയവങ്ങള്‍ക്കു ചുറ്റും, വഹിക്കുന്നവരാകുന്നു. പാശ്ചാത്യരുമായി നമുക്ക് ജനിതക വ്യത്യാസമുണ്ട്. ഒരേ വിഭവങ്ങള്‍ കഴിച്ചാലും ടൈപ്പ് 2 പ്രമേഹമുള്ള ഇന്ത്യക്കാരുടെ ഗ്ലൂക്കോസ് നില കൂടുതലായാണ് ഗവേഷണങ്ങളില്‍ കാണിക്കുന്നത്.

ഭാരം കുറയ്ക്കാനുള്ള ശാസ്ത്രീയവഴികള്‍ അവലംബിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം ചെറുക്കാമെന്ന് ഡോ. ബ്രിജ് മോഹന്‍ മക്കാര്‍ പറഞ്ഞു. ഹൃദ്രോഗ മരണനിരക്ക്, രക്തസമ്മര്‍ദം, ഇടയ്ക്കിടെ ശ്വാസതടസമുണ്ടാക്കുന്ന അപകടകരമായ കൂര്‍ക്കംവലി തുടങ്ങിയവ കുറയ്ക്കാനും ഇത് സഹായിക്കും.

പ്രമേഹത്തിന്റെ സ്ഫോടനാത്മകമായ പെരുപ്പം തടയാന്‍ ഡോക്ടര്‍മാരുടെ അറിവുകള്‍ അപ്പപ്പോള്‍ പുതുക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. മരുന്ന് കുറിക്കുന്നതില്‍ പിശകു സംഭവിക്കുന്നത് വലിയ വെല്ലുവിളിയാണ്. വിപണിയില്‍ 300ലേറെ പേരുകളില്‍ മരുന്നുകള്‍ ലഭ്യമായിരിക്കുമ്പോഴുള്ള ആശയക്കുഴപ്പം സ്വാഭാവികമാണ്. ഇത് കണക്കിലെടുത്താണ് ഇത്തവണത്തെ കണ്‍വെന്‍ഷനിലെ വിഷയങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. 20 വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് പ്രമേഹത്തിലെ സങ്കീര്‍ണതകള്‍ ഇന്ന് കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ജീവിതശൈലിയിലെ തിരുത്തലുകള്‍, ഭക്ഷണ പരിഷ്‌കരണം തുടങ്ങിയവ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അംഗീകാരമുള്ള പരിശീലന പരിപാടികളില്‍ പങ്കെടുത്ത് ഡോക്ടര്‍മാര്‍ക്ക് പ്രമേഹ ചികിത്സ ഓരോ വ്യക്തിക്കും എങ്ങനെ പരമാവധി അനുയോജ്യമാക്കാന്‍ കഴിയും എന്നും മനസ്സിലാക്കാം.

സാഹിത്യ, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പി കേശവദേവ് ട്രസ്റ്റായിരുന്നു ജെപിഇഎഫ്2024ന്റെ സംഘാടകര്‍. ജ്യോതിദേവ് കേശവദേവ് ഡയബറ്റീസ് റിസര്‍ച്ച് സെന്ററുകളുമായി സഹകരിച്ചാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍.

കണ്‍വെന്‍ഷന്റെ അടുത്ത പതിപ്പ് 2025 ജൂലൈ 11, 12, 13 തിയ്യതികളില്‍ നടക്കുമെന്ന് ജെപിഇഎഫ് 2024ന്റെ ചീഫ് ഓര്‍ഗനൈസറായ ഗോപികാ കൃഷ്ണന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!