
മലപ്പുറം: ബ്രിട്ടീഷുകാരുടെ കാലുനക്കിയവരില്‍നിന്ന് രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും അവരുടെ ദേശീയത, ഒ.വി വിജയന്‍ പറഞ്ഞത് പോലെ പാറയില്‍ പോലും വേര് പിടിക്കുന്ന വിഷവൃക്ഷമാണെന്നും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ‘ഡിവൈഡ് ആന്‍ഡ് റൂള്‍ 1921-2021’ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.


ഹിറ്റ്ലറിനെ പോലെ ഇവര്‍ക്കും ഒരു പൊതുശത്രുവിനെ വേണം അത് മുസ്ലിമാകാം, ന്യൂനപക്ഷമാകാം ആരുമാകാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഹിന്ദുത്വയും ഹിന്ദുവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. അവരുടേയും നമ്മുടെയും ദേശീയത വ്യത്യസ്തമാണ്. അവര്‍ക്ക് ഗാന്ധിയെയും നെഹ്റുവിനെയും പേടിയാണെന്നും അദ്ദേഹം പറഞ്ഞു.
