
ആലുവ: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സേവന വേതന വ്യവസ്ഥകളില്‍ സമൂലമായ മാറ്റം വരുത്തുന്ന രീതിയില്‍ പന്ത്രണ്ടാമത് ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ഐ സിറാജ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശാഫി ആലുവ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സി എ അജ്മല്‍, ജില്ലാ ഭാരവാഹികളായ സുനിത ടീച്ചര്‍, റഷീദ് കുന്നുകര, കെ എ അയ്യൂബ്, സുല്‍ഫിക്കര്‍ പി എ, റുബിന്‍ഷാ എന്‍ ആര്‍, വനിതാ വിംഗ് നേതാക്കളായ കെ കെ സജീന, കെ എം ജസീന, കെ പി റസ്ല, സീരീന ബി അലി, റഹീമ ഇ എം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
