
കൊച്ചി: ചലച്ചിത്ര താരം സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധന തുടരുകയാണ്.

ഏതാനും ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സലീം കുമാര്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃരോ കുടുംബാംഗങ്ങളോ പുറത്തുവിട്ടിട്ടില്ല.

ലിവര്‍ സിറോസിസ് ബാധിച്ച് നേരത്തെ അദ്ദേഹം ചികിത്സയിലായിരുന്നു. മദ്യപാനമല്ല തന്റെ ലിവര്‍ സിറോസിസിന് കാരണമെന്നും പാരമ്പര്യമാണെന്നും ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
