Featured
ഖത്തര്‍- ഫ്രഞ്ച് സാംസ്‌ക്കാരിക മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതിയുമായി കൂടിക്കാഴ്ച നടത്തി.


ഖത്തറും ഫ്രാന്‍സും തമ്മിലുള്ള സാംസ്‌കാരിക സഹകരണത്തിനുള്ള വഴികള്‍ യോഗം പരിശോധിക്കുകയും ഈ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.


