
ദോഹ: 2026ലെ രണ്ടാം പാദത്തില്‍ ഖത്തറിന്റെ പൊതുബജറ്റില്‍ 21.2 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ സര്‍ക്കാരിന്റെ ആകെ വരുമാനം ഏകദേശം 25.6 ബില്യണ്‍ റിയാലായിരുന്നു. അതേസമയം, ആകെ ചെലവ് 46.8 ബില്യണ്‍ റിയാലിലെത്തി. ഇതോടെയാണ് 21.2 ബില്യണ്‍ റിയാലിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തിയത്.

2026ലെ രണ്ടാം പാദത്തിലെ ചെലവുകളുടെ വിശദാംശങ്ങളും ധനമന്ത്രാലയം എക്‌സിലൂടെ പുറത്തുവിട്ടു. ശമ്പളത്തിനും വേതനത്തിനുമായി 17.611 ബില്യണ്‍ റിയാലും നിലവിലെ ചെലവുകള്‍ക്കായി 19.662 ബില്യണ്‍ റിയാലും ചെലവഴിച്ചു.
പ്രധാന മൂലധന ചെലവുകള്‍ 8.748 ബില്യണ്‍ റിയാലും ചെറിയ മൂലധന ചെലവുകള്‍ 858 ദശലക്ഷം റിയാലുമായിരുന്നു.
2026ലെ ആദ്യ പാദത്തിലും ഖത്തര്‍ പൊതുബജറ്റില്‍ 10.3 ബില്യണ്‍ റിയാലിന്റെ കമ്മി രേഖപ്പെടുത്തിയിരുന്നു. രണ്ടാം പാദത്തിലെ കമ്മി ഇതിന്റെ ഇരട്ടിയിലധികമാണ്.

