കത്താറ ഉരു മഹോത്സവത്തില്‍ തുടക്കമായി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ പതിനഞ്ചാം കത്താറ ദൗ ഫെസ്റ്റിവലിന് തുടക്കമായി. കത്താറയുടെ തെക്കന്‍ ബീച്ചില്‍ ഫരീജ് കത്താറയിലാണ് ഉരു മഹോത്സവം.

city exchange

ഖത്തറിലും ഗള്‍ഫ് മേഖലയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ പ്രവാഹമാണ് ഉരു മഹോത്സവം ഉദ്ഘാടനത്തിലുണ്ടായത്. ഡിസംബര്‍ 18 വരെ നീളുന്ന ഉരു മഹോത്സവത്തില്‍ ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍, യു എ ഇ, ഫലസ്തീന്‍, ഇന്ത്യ, ഇറാന്‍, ടാന്‍സാനിയ, ഇറാഖ്, സുഡാന്‍ എന്നിവ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ പങ്കെടുക്കുന്നു.

ഉരു മഹോത്സവത്തില്‍ കലാപ്രകടനങ്ങള്‍, തത്സമയ ശില്‍പശാലകള്‍, പാരമ്പര്യ കപ്പല്‍ നിര്‍മ്മാണ സാങ്കേതികവിദ്യകളും നാവിഗേഷന്‍ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക ഗാലറികളും ഒരുക്കിയിട്ടുണ്ട്.

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള വേദിയില്‍ കുടുംബ മത്സ്യബന്ധന മത്സരം, ചിത്രരചന- ചായംതേക്കല്‍ വര്‍ക്ഷോപ്പുകള്‍, കുട്ടികളുടെ വള്ള മത്സരം എന്നിവയ്ക്കായി സൗകര്യമുണ്ട്.

- Advertisement -
Ad image

ഇതിന് പുറമെ, പൈതൃക മജ്‌ലിസ്, ഗള്‍ഫ് പ്രദേശത്തിന്റെ സമുദ്ര പൈതൃക ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും വിദഗ്ധരുടെ ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!