അല്‍ഖോര്‍ കമ്യൂണിറ്റി ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് അവസാനിക്കും

Web Desk
1 Min Read

ദോഹ: അല്‍ഖോര്‍ കമ്മ്യൂണിറ്റി ഫുഡ് കാര്‍ണിവല്‍ അരങ്ങേറി. നൂറോളം പ്രമുഖ റസ്‌റ്റോറന്റ് ബ്രാന്റുകള്‍ അണിനിരക്കുന്ന ഫെസ്റ്റ് രാത്രി 12 മണി വരെ നീണ്ടു നില്‍ക്കും.

city exchange

ഭക്ഷണ സ്റ്റാളുകള്‍, ഗെയിംസ് ഏരിയ, ഫുഡ് കൗണ്ടറുകള്‍, സാംസ്‌ക്കാരിക പരിപാടികള്‍, ഡൈനിങ് ഏരിയ തുടങ്ങി അയ്യായിരത്തിലേരെ പേര്‍ പങ്കെടുക്കുന്ന വ്യത്യസ്തമായ രീതിയിലാണ് അല്‍ഖോര്‍ ഫുഡ് കാര്‍ണിവല്‍ അരങ്ങേറുന്നത്.

ഖത്തര്‍ എനര്‍ജിയുടെ ഹൗസിങ് ഡിവിഷനായ അല്‍ഖോര്‍ കമ്മ്യൂണിറ്റി ടീമാണ് നേതൃത്വം വഹിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ആസ്വദിക്കാം.

ഹോട്ട് ന്‍ കൂള്‍, പെഷാവര്‍ വണ്‍, അല്‍ അംവാജ്, ഹോട്ട് ചിക്കന്‍, ഷവര്‍മ സുല്‍ത്താന്‍, ഔട്ട് ലോ ബര്‍ഗര്‍ എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ കൂടെയുള്ള സ്റ്റാളുകള്‍ കൂടിയുണ്ട്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!