
ദോഹ. ജീവിതത്തില്‍ വിജയമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനമെടുത്താല്‍ വിജയത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമെന്നും പ്രമുഖ സംരംഭകനും എ ബി എന്‍ കോര്പറേഷന്, ഐ ബി പി സി ഖത്തര്‍ എന്നിവയുടെ ചെയര്‍മാനും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ ജെ കെ മേനോന് അഭിപ്രായപ്പെട്ടു. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകമായ വിജയമന്ത്രങ്ങളുടെ പത്താം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. അമാനുല്ല ഒരു ഗ്രന്ഥകാരന് എന്നതിലുപരി ഒരു മോട്ടിവേറ്ററായും ഗൈഡായും സമൂഹത്തില്‍ തന്റെ നിയോഗം നിര്‍വഹിക്കുന്നുവെന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതെന്ന് ജെ കെ മേനോന് പറഞ്ഞു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ സി വി റപ്പായ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ഡോ. അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം വിസ്മയകരമാണെന്നും പ്രവാസ ലോകത്തിന് മാതൃകയാണെന്നും പുസ്തകം സ്വീകരിച്ച് സംസാരിച്ച സി വി റപ്പായ് പറഞ്ഞു.
ഐ സി സി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി എന്‍ ബാബുരാജന് അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹിമാന്, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ് മദ്, ക്യു എഫ് എം റേഡിയോ നെറ്റ്വര്ക് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ സ അബ്ദുല്‍ ലത്തീഫ്, ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് സത്യേന്ദ്ര പതക്, ഗള്‍ഫ് ടൈംസ് എഡിറ്റര്‍ അംജദ് വാണിമേല്‍, ഗ്ലോബല്‍ കെ എം സിസി വൈസ് പ്രസിഡന്റ് എസ് എ എം ബഷീര്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ സി സാബു, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മൈന്റ് ട്യൂണ്‍ എക്കോ വേവ്സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, മൈന്റ് ട്യൂണ്‍ എക്കോ വേവ്സ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍, കാക് മുന്‍ പ്രസിഡന്റ് സുബൈര്‍ പാണ്ഡവത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സെപ്രോടെക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനൂജ് എം ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റിന്റെ പ്രസന്റര്‍ റാഫി പാറക്കാട്ടിലായിരുന്നു പരിപാടിയുടെ അവതാരകന്.

