തവാഖ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സീസണ്‍-2 ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: മുക്കം തണ്ണീര്‍പൊയില്‍ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ തവാഖിന്റെ നേൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ബാഡ്മിന്റ്ണ്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ദോഹ സ്‌മോകീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

city exchange

തവാഖ് ഖത്തര്‍ വൈസ് പ്രസിഡണ്ട് വി പി മനാഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി, മുഹമ്മദ് അക്കോട്ടു പറമ്പില്‍, മുജീബ് ടി ടി, ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷിനാസ് സ്വാഗതവും തവാഖ് ജനറല്‍ സെക്രട്ടറി ശംസു മുക്കം നന്ദിയും പറഞ്ഞു. ഖാദര്‍ ഒരുവിങ്ങള്‍, തസ്‌നീം ലാലു, ശറഫലി ഉടയാട, മുസ്താഖ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

ജൂലൈ അവസാനം അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 70236221 (റിയാസ്), 66184133 (ലാലു) എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!