പാരീസ് ഒളിമ്പിക് വില്ലേജില്‍ ടീം ഖത്തറിനെ ശൈഖ് ജോവാന്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി ഒളിമ്പിക് വില്ലേജില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ചു. ടീം ഖത്തര്‍ അത്ലറ്റുകളുമായി കൂടിക്കാഴ്ച നടത്തി 2024ലെ പാരീസ് ഒളിമ്പിക്സില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ അഭ്യര്‍ഥിച്ചു.

city exchange

ഖത്തര്‍ അഡ്മിനിസ്ട്രേറ്റീവ് ഡെലിഗേഷന്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും അവലോകനം ചെയ്തു. ഒളിമ്പിക് ഗെയിംസില്‍ ഖത്തര്‍ ടീമിന്റെ പങ്കാളിത്തം സുഗമമാക്കുന്നതിനുള്ള അവരുടെ നിരന്തരമായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

സന്ദര്‍ശന വേളയില്‍ ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റിനൊപ്പം സെക്കന്‍ഡ് വൈസ് പ്രസിഡന്റ് ഡോ. താനി അല്‍ കുവാരി, സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ ബൂനൈന്‍ എന്നിവരും ഉണ്ടായിരുന്നു.

ടീം ഖത്തര്‍ ഷെഫ് ഡി മിഷന്‍ മുഹമ്മദ് അല്‍ മുസ്നദ്, ഖത്തര്‍ ഷൂട്ടിംഗ് ആന്‍ഡ് ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് മെഷാല്‍ അല്‍ നാസര്‍, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി ഗാനിം അല്‍ കുവാരി, ടീം ഖത്തര്‍ പ്രതിനിധി സംഘാംഗങ്ങള്‍ എന്നിവര്‍ ശൈഖ് ജോവാനെ സ്വീകരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!