വെള്ളിയും ശനിയും ഖത്തറിൽ കടുത്ത ചൂട് അനുഭവപ്പെടും

Web Desk
1 Min Read

ദോഹ: വെള്ളി, ശനി ദിവസങ്ങളിൽ ഖത്തറിൽ കടുത്ത ചൂട് അനുഭവപ്പെടുെമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) വാരാന്ത്യ കാലാവസ്ഥാ പ്രവചനത്തിൽ അറിയിച്ചു.

city exchange

വെള്ളിയാഴ്ച താപനില 48 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 35 ഡിഗ്രി ആയിരിക്കും. ചില സമയങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കുമെങ്കിലും കടുത്ത ചൂട് അനുഭവപ്പെടും.

ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ശനിയാഴ്ചത്തെ താപനില 36 ഡിഗ്രി മുതല്‍ 46 ഡിഗ്രി സെൽഷ്യസ് വരെയാണ്.

വെള്ളിയാഴ്ച തെക്കുപടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 4 മുതല്‍ 14 വരെ നോട്ട് വേഗതയില്‍ മിതമായ കാറ്റ് അനുഭവപ്പെടും. ചില സ്ഥലങ്ങളില്‍ 22 നോട്ട് വരെ വീശും. 2 മുതല്‍ 6 അടി വരെ തിരമാല ഉയരും.

- Advertisement -
Ad image

ശനിയാഴ്ചയും തെക്കുപടിഞ്ഞാറന്‍ കാറ്റ് വീശും.

ഈ കാലാവസ്ഥയില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍, ചൂട് കൂടുതലുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും കഠിനമായ ബാഹ്യ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും ജലാംശം നിലനിര്‍ത്തുകയും വായുസഞ്ചാരമുള്ള അന്തരീക്ഷം തേടുകയും ചെയ്യണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!