

ദോഹ: ഗതാഗത നിയമങ്ങള്‍ക്ക് എതിരായി ട്രക്ക് ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (എം ഒ ഐ) അറിയിച്ചു. ട്രക്കുമായി ഡ്രൈവര്‍ വിരുദ്ധ ദിശയില്‍ യാത്ര ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡ്രൈവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ ട്വീറ്റ് ചെയ്തു.

ഖത്തര്‍ നിയമപ്രകാരം അശ്രദ്ധമായി വാഹനമോടിച്ചാല്‍ മൂന്നു മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

