

ദോഹ: ദോഹ ആര്‍ട്ട് ലവര്‍ഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ദല) ഓണാഘോഷം ‘പുടവ 2024’ എന്ന പേരില്‍ ആഘോഷിച്ചു. ചെണ്ടവാദ്യങ്ങളോടെ തുടങ്ങിയ പരിപാടി പ്രസിഡന്റ് അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് സുമേഷ്, സെക്രട്ടറി അനിത്, ട്രഷറര്‍ ജയ രാമചന്ദ്രന്‍ എന്നിവരും മുഖ്യാതിഥികളും ചേര്‍ന്ന് തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു.


വനിതാ അംഗങ്ങള്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളം, തിരുവാതിര, കുട്ടികളുടെ ഡാന്‍സ്, ദോഹയിലെ ഗായകരുടെ കരോക്കെ ഗാനമേള, ക്വിസ് മത്സരം, ഗെയിംസ്, റോഷ്‌നി കൃഷ്ണന്റെ ലൈവ് പെയ്ന്റിംഗ് എന്നിവ പരിപാടിയുടെ ആകര്‍ഷണങ്ങളായിരുന്നു.

പ്രവാസ ലോകത്തെ ദീര്‍ഘകാലത്തെ കലാ പ്രവര്‍ത്തനങ്ങളെ മാനിച്ച് ആര്‍ട്ടിസ്റ്റ് വാസു വാണിമേലിനെ ആദരിച്ചു. മല്‍സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
അരുണ്‍ പിള്ള പ്രവീണ്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍.
