ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും; ഇന്‍കാസ് കോഴിക്കോട് വെബിനാര്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ പ്രവീണ്‍കുമാറിന് വെബിനാറില്‍ സ്വീകരണം നല്‍കി.

city exchange

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാന്‍ പോകുന്ന ഈ സമയത്തു കോഴിക്കോട് ഡി സി സി ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ചരിത്ര പഠന ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


മലബാര്‍ കലാപം യഥാര്‍ഥത്തില്‍ മലബാര്‍ വിപ്ലവം എന്ന പേരിലാണ് അറിയപ്പെടേണ്ടതെന്ന് വിഷയത്തില്‍ ക്ലാസ്സ് എടുത്ത എ ഐ സി സി അംഗം ഡോ. എം ഹരിപ്രിയ പറഞ്ഞു. ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം തുടങ്ങി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഒരു മണിക്കൂറില്‍പ്പരം നീണ്ടു നില്‍ക്കുന്ന ക്ലാസ്സ് നടന്നു.

- Advertisement -
Ad image


ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതം ആശംസിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അന്‍വര്‍ സാദത്ത്, വിപിന്‍ മേപ്പയ്യൂര്‍, സിറാജ്, കരീം നടക്കല്‍ മറ്റു ജില്ലകളിലെ നേതാക്കള്‍, കോഴിക്കോട് ജില്ലയിലെ ഭാരവാഹികള്‍, മണ്ഡലം കമ്മിറ്റി നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!