350 ഗ്രാം സ്വര്‍ണ ബാര്‍ സമ്മാന പദ്ധതിയുമായി അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്

Web Desk
1 Min Read

ദോഹ: ഒരു കിലോഗ്രാം സ്വര്‍ണ്ണ സമ്മാന പദ്ധതിക്ക് ശേഷം മൊബൈല്‍ ആപ് ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്കുമായി പുതിയ സമ്മാന പദ്ധതിയുമായി അല്‍ സമാന്‍ എക്സ്ചേഞ്ച്. ട്രാന്‍സ്ഫാറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

city exchange

ജൂലൈ 16 മുതല്‍ മൂന്നു മാസ കാലയളവില്‍ അല്‍ സമാന്‍ മൊബൈല്‍ ആപ് വഴിയും ഓണ്‍ലൈനായും പണമിടപാട് നടത്തുന്ന ആളുകള്‍ക്കാണ് 350 ഗ്രാം സ്വര്‍ണ്ണ ബാറുകള്‍ നേടാന്‍ അവസരം ലഭിക്കുക. ആദ്യത്തെ അഞ്ച് വിജയികള്‍ക്ക് 20 ഗ്രാം വീതം സ്വന്തമാക്കാം. തുടര്‍ന്നുള്ള 25 വിജയികള്‍ക്ക് 10 ഗ്രാം വീതം സ്വര്‍ണം ലഭിക്കും.

ഒക്ടോബര്‍ 15 വരെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 17ന് ഇലക്ട്രാണിക് സംവിധാനം വഴിയാണ് നറുക്കെടുപ്പ്.

- Advertisement -
Ad image

അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പ്രമോഷന്‍ ലോഞ്ച് ചടങ്ങില്‍ ഫോറംക്‌സ് ഓപറേഷന്‍സ് മാനേജര്‍ ആദര്‍ശ്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ ജുവൈസ്, കംപ്ലയിന്‍സ് മാനേജര്‍ സൈഫുല്‍ ഇസ്‌ലാം, ഇന്റേണല്‍ ഓഡിറ്റര്‍ നൗഷാദ് മുര്‍ഷിദ്, എച്ച് ആര്‍ ഓഫിസര്‍ സുനൈന സമദ്, ട്രാന്‍സ്ഫാറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരായ സുബിന്‍ ബാബു, ഷഫീഖ്, അരുണ്‍, അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!