അരോമ ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ ആലുവ നിവാസികളായ പ്രവാസികളുടെ കൂട്ടായ്മ അരോമ ഖത്തര്‍ 2025- 2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

ന്യു സലാത്തയിലെ എഫ് സി സി ഓാഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍
ഷംസുദ്ദീന്‍ ഇസ്മായില്‍ (പ്രസിഡണ്ട്), നൗഷാദ് ചെമ്പകശ്ശേരി, അരുണ്‍ വി എസ് (വൈസ് പ്രസിഡണ്ടുമാര്‍), സിബി കെ സൈതു (ജനറല്‍ സെക്രട്ടറി), സിയാദ് അലി, ചിത്ര ബി നായര്‍, റിസ്വാന്‍ കരീം, ബിജു നായര്‍, ഷെബി അബ്ദുല്‍സലാം, ഷനീര്‍ ഇടശ്ശേരി, അഫ്താബ് റഷീദ്, റാഫി എടത്തല, അഡ്വ. അബ്ദുല്‍ സലാം (സെക്രട്ടറിമാര്‍), അന്‍ഷാദ് ആലുവ (ട്രഷറര്‍) എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.

അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണായി സീമ മുജീബിനെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി സിദ്ദീഖ് അബൂബക്കര്‍, മുഹമ്മദ് ഉസ്മാന്‍, കെ ആര്‍ ജയരാജ്, ഹംസ യൂസഫ്, കെ വി ബോബന്‍, ജോണ്‍ ഗില്‍ബെര്‍ട്ട്, റഹ്മത്തുല്ല, ഷൈലേഷ് കൃഷ്ണന്‍ എന്നിവരെയും നിയമിച്ചു.

അരോമയുടെ വേള്‍ഡ് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ഹുസൈന്‍ പതുവന, അബ്ദുല്‍ സലാം എന്നിവരെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് അംഗങ്ങളായി റഷീദ് പൂഴിത്തുറ, അബീഷ് കുഞ്ഞുമോന്‍, ബിനീഷ്, ഷിഹാബ്, ജവാദ്, സലാം അപ്പേലി, റാഫി എളമന, ഷിയാസ്, റിയാസ് നൈന, വി എസ് എ റഹ്മാന്‍, ഷെബിന്‍, ഷാജി മാലിപ്പുറം എന്നിവരെയും തെരഞ്ഞെടുത്തു.

നോര്‍ക്ക റൂട്ട്‌സ് മെംബര്‍ഷിപ്പ്, പ്രവാസി പെന്‍ഷന്‍ പദ്ധതി, ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ പുതിയ അംഗങ്ങള്‍ക്ക് ലഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും നൂതനമായ പദ്ധതികളിലൂടെ അംഗങ്ങളുടേയും കുടുംബാംങ്ങളുടേയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!