ഖത്തറില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: ചെമ്മാട് സി കെ നഗറിലെ തലാപ്പില്‍ മുജീബ് റഹ്മാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. ഖത്തര്‍ കെ എം സി സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

city exchange

തിരൂരങ്ങാടി മണ്ഡലം കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമാണ്. പ്രാദേശിക പള്ളി മദ്രസ കമ്മിറ്റി കൂട്ടായ്മയായ ഒ എസ് എയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. സമസ്തയുടെയും മികച്ച പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചയോടെ മുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുജീബ് റഹ്മാന്റെ നിര്യാണത്തില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി, മലപ്പുറം ജില്ലാ, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!