

ദോഹ: മുക്കം എം എ എം ഒ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി. ഏഷ്യന്‍ ടൗണ്‍ മെസ്കഫെ റസ്റ്റാറന്റില്‍ നടന്ന സംഗമത്തില്‍ വിവിധ ബാച്ചുകളിലെ അലുംമ്നി അംഗങ്ങള്‍ പങ്കെടുത്തു.

പ്രവാസ ലോകത്തെ പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസമേകുവാനും മാനസികോല്ലാസത്തിന്നും ഇത്തരം സാമൂഹ്യ സംഗമങ്ങള്‍ സഹായകരമാകുമെന്ന് പ്രസിഡന്റ് ഇല്യാസ് കെന്‍സ അഭിപ്രായപ്പെട്ടു. സൂപ്പര്‍ സീനിയേഴ്സ് മുതല്‍ പുതുതായി ഖത്തറിലെത്തിയവര്‍ അടക്കമുള്ളവരുടെ സംഗമം വേറിട്ടൊരനുഭവമായി മാറി.


ചടങ്ങില്‍ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന മുഹമ്മദ് ബഷീറിന് യാത്രയയപ്പ് നല്കി. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്ദമംഗല്ലൂര്‍ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ഇല്യാസ് കെന്‍സ അധ്യക്ഷത വഹിച്ചു. ആനന്ദ്, മെഹഫില്‍, അബ്ബാസ് മുക്കം, ഷംസു കൊടുവള്ളി, നാസിഫ് മൊയ്തു, അമീന് കൊടിയത്തൂര്‍, ഫാരിസ് ലൂപ് മീഡിയ തുടങ്ങിയവര്‍ നേതൃത്വം നല്കി.

