ഫോസ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Web Desk
2 Min Read

ദോഹ: മലബാറിലെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഫോസ പ്ലാറ്റിനം ജൂബിലി എഴുപത്തി അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുന്നു. അതിനു തുടക്കം കുറിച്ച് ദോഹയില്‍ പരിപാടി നടന്നു.

city exchange

ഫാറൂഖ് കോളേജില്‍ വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ തലമുറകളുടെ സംഗമമായി മാറി. ദോഹയിലെ വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വങ്ങളുടെ പങ്കാളിത്തം പരിപാടിക്ക് മാറ്റ് കൂട്ടി.

ഫോസ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അസ്‌കര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ദോഹയിലെ ഏറ്റവും സീനിയറായ പൂര്‍വ്വ വിദ്യാര്‍ഥി എന്‍ജിനീയര്‍ ഷാഹുല്‍ ഹമീദ് കാസര്‍ക്കോട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫോസ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഹസ്സന്‍ കോയ മുഖ്യാതിഥിയായിരുന്നു.

- Advertisement -
Ad image

എഴുപത്തഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നതിന്ന് വേണ്ടിയുള്ള വിപുലമായ സംഘാടക കമ്മിറ്റിക്ക് രൂപം നല്‍കി. കമ്മിറ്റിയുടെ പ്രഖ്യാപനം പ്രസിഡണ്ട് അസ്‌കര്‍ റഹ്മാന്‍ നടത്തി.

സംഘാടക കമ്മിറ്റിചെയര്‍മാനായി മശ്ഹൂദ് തിരുത്തിയാടിനെയും ജനറല്‍ കണ്‍വീനറായി അഡ്വ. ഇഖ്ബാലിനെയും തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി ടി എ ജെ ഷൗക്കത്തലിയെയും രക്ഷാധികരികളായി അസീസ് അക്കര, എസ് എ എം ബഷീര്‍, ജാഫര്‍ ബലാക്കില, അബൂതയ്യിബ് എം വി എന്നിവരെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി ബഷീര്‍ അഹമ്മദ്, അഡ്വ. നൗഷാദ്, സുനിത (വൈസ് ചെയര്‍), സുബൈര്‍ വലിയപറമ്പ, മനാഫ് എം ടി, സി പി അഷ്റഫ്, ഹിബ (കണ്‍വീ), ഷഹീര്‍, ഫായിസ് അരോമ (ഫിനാന്‍സ്,) ഷുമൈസ്, ജാഫര്‍ എന്‍ കെ (സ്‌പോണ്‍സര്‍ഷിപ്പ്), നസീഹ, ജസീര്‍ (ആര്‍ട്ട്‌സ്,), ഷമീം, അദീബ (സ്‌പോര്‍ട്‌സ്,) ലുലു മറിയം, ജസ്മിയ (കള്‍ച്ചറല്‍), ഹാദിയ, തസ്നീം സലാം (ലേഡീസ് പ്രോഗ്രാം), ഫിറോസ് പി ടി, റഫീഖ് അബൂബക്കര്‍ (കരിയര്‍ ഗൈഡന്‍സ്),ഡോ. വഹാബ്, ഷഹ്‌സാദ് (മെഡിക്കല്‍), ഹഫീസുല്ല കെ വി, മജീദ് നാദാപുരം, റൗഫ് (പി ആര്‍ ആന്‍ഡ് മീഡിയ), മുഹമ്മദ് റഈസ്, ഷെഹ്സാദ് നാസര്‍, ഫായിസ് അബ്ദുല്ല, ജസീല്‍ (വളണ്ടിയേര്‍സ്), അഫ്താബ് കൊളക്കാടന്‍, ഷമീര്‍ കൊയപ്പത്തൊടി (സമാപന പരിപാടി ഇന്‍ ചാര്‍ജ്) എന്നിവരെയും തെരഞ്ഞെടുത്തു.

പരിപാടികളുടെ പദ്ധതി രൂപരേഖ പ്രഖ്യാപനം പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ വി സി മശ്ഹൂദ് നിര്‍വ്വഹിച്ചു.

മെഡിക്കല്‍ പ്രോഗ്രാംസ്, മീറ്റ് ഫോസ ലജന്‍ഡ, ലെജന്‍ഡ്‌സ് ഗ്ലോബല്‍ മീറ്റ്, എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, വനിതാ വിങ് പ്രോഗ്രാം, സ്‌പോര്‍ട്‌സ് ആന്‍ഡ് വുമണ്‍ എംപവര്‍മെന്റ് പരിപാടികള്‍ അബൂതയ്യിബ് എം വി, എസ് എ എം ബഷീര്‍, അസീസ് അക്കര, നസീഹ മജീദ്, സുനിത എന്നിവര്‍ പ്രഖ്യാപിച്ചു.

എഴുപത്തഞ്ചു ദിവസത്തെ പരിപാടികളുടെ സമാപന പരിപാടിയായ മെയ് 12ന് നടക്കുന്ന പ്ലാറ്റിനം ജൂബിലി ഫോസ്റ്റാള്‍ജിയ പ്രോഗ്രാം പ്രഖ്യാപനം സമാപന പരിപാടി ചെയര്‍മാന്‍ അഫ്താബ് കൊളക്കാടന്‍ നിര്‍വഹിച്ചു.

യോഗത്തില്‍ ഫോസ ജനറല്‍ സെക്രട്ടറി അജ്മല്‍ ബക്കര്‍ സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഡ്വ. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!