

പരപ്പനങ്ങാടി: മടവൂര്‍ സി എം സെന്റര്‍ പൂര്‍വ്വ വിദ്യാര്‍ഥിയും മര്‍കസ് അബുദാബി മീഡിയ ആന്റ് പി ആര്‍ സെക്രട്ടറിയും ഐ സി എഫ് പ്രവര്‍ത്തകനുമായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഇ പി ഫഹദ് സഖാഫിക്ക് പ്രവാചക വൈദ്യ ചരിത്ര ഗവേഷണത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. പ്രവാചക വൈദ്യ ശാസ്ത്രത്തിലെ ഇന്ത്യന്‍ പരമ്പര്യം എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

തമിഴ്‌നാട് കറ്റാലത്തെ ഓപ്പണ്‍ ഇന്റര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് പി എച്ച് ഡി നേടിയത്. മടവൂര്‍ സി എം സെന്റ്‌റിലെ ടി കെ അബ്ദുറഹിമാന്‍ ബാഖവിയുടെ ശീക്ഷണത്തിലുള്ള പഠനത്തിന് ശേഷം കാരന്തൂര്‍ മര്‍കസില്‍ നിന്നും 2007 ബാച്ചില്‍ സഖാഫി ബിരുദം നേടി. 2021 കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും കൗണ്‍സിലിംഗും കോഴിക്കോട് ത്വിബ്ബുന്നബവി യൂനിവേഴ്‌സിറ്റില്‍ നിന്നും ത്വിബ്ബി കളരിയും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. 2021ല്‍ അബുദാബി ട്രഡീഷനല്‍ മാര്‍ഷല്‍ ആര്‍ട്ട്‌സ് ക്ലബ്ബില്‍ നിന്നും കരാട്ടേയില്‍ ബ്ലാക്ക് ബെല്‍ട്ട് നേടി. രണ്ട് തവണ യു എ ഇ നാഷനല്‍ ചാമ്പ്യനായിട്ടുണ്ട്.

പത്ത് വര്‍ഷത്തിലേറെയായി പ്രവാസിയാണ് അഡ്നോക്കില്‍ അസിസ്റ്റന്റ് മാനേജരായ ഫഹദ് സഖാഫി. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം മര്‍കസ് അബുദാബി മീഡിയ പി ആര്‍ സെക്രട്ടറി, സി എം സെന്റര്‍ അബുദാബി സെക്രട്ടറി, എസ് വൈ എസ് മലപ്പുറം സെക്രട്ടറി, യെസ് ഇന്ത്യ അബുദാബി ഡയറക്ടര്‍, സഖാഫി ഷൂറ അബുദാബി സെക്രട്ടറി, ഒസാംസ് യു എ ഇ സെക്രട്ടറി, ഒസാംസ് ജി സി സി പ്രസിഡണ്ട്, മാക് അബുദാബി സെക്രട്ടറി, ക്വിസ്റ്റ് അബുദാബി വൈസ് പ്രസിഡണ്ട്, ത്വയ്ബ ബംഗാള്‍ അബുദാബി സെക്രട്ടറി തുടങ്ങിയവയില്‍ ഭാരവാഹിത്വം വഹിക്കുന്നതോടൊപ്പം മഅദിന്‍, സിറാജുല്‍ ഹുദാ, കല്‍പറ്റ ദാറുല്‍ ഫലാഹ് തുടങ്ങി സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമാണ്.
അബുദാബി പൊലീസ്, യു എ ഇ റെഡ്ക്രസന്റ് വളണ്ടിയറായും പ്രവര്‍ത്തിച്ചു വരുന്നു. ചെട്ടിപ്പടി സ്വദേശി മുഹമ്മദ് കോയ ഖൗലത്ത് ദമ്പതികളുടെ ആറ് മക്കളില്‍ രണ്ടാമന്‍. ഭാര്യ: ഹന്നത്ത്. മക്കള്‍: ഫാത്വിമ റിന്‍സ ഷറീന്‍, അസ്‌ല മറിയം.

