സ്‌നേഹകേരളം തിരിച്ചുപിടിക്കാനുള്ള ഉദ്യമങ്ങള്‍ ശ്ലാഘനീയം: മധുസൂദനന്‍ എം എല്‍ എ

Web Desk
1 Min Read

ദോഹ: രാജ്യത്തു നടക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷം ഭീതിപ്പെടുത്തുന്നതാണെന്നും സ്‌നേഹകേരളം തിരിച്ചുപിടിക്കാനുള്ള ഏത് ഉദ്യമവും ശ്ലാഘനീയവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്നും പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ പറഞ്ഞു. ഐ സി എഫ് ദോഹ സെന്‍ട്രല്‍ സംഘടിപ്പിച്ച ‘സ്‌നേഹത്തണലില്‍, നാട്ടോര്‍മ്മകളില്‍’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘സ്‌നേഹകേരളം, പ്രവാസത്തിന്റെ കരുതല്‍’ എന്ന ശീര്‍ഷകത്തില്‍ പ്രവാസലോകത്ത് ഐ സി എഫ് സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സംഗമം.

city exchange

രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതും പരസ്പര ശത്രുത വളര്‍ത്തുന്നതും ചെറിയൊരു ന്യൂനപക്ഷം മാത്രമാണെന്നും ഇത്തരക്കാര്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതിനെതിരെ നാം ജാഗ്രത പാലിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ രിസാല വാരിക എഡിറ്റര്‍ മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.

ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ലോക കേരള സഭ), പ്രതോഷ് (അടയാളം ഖത്തര്‍), ഡേവിസ് എടശ്ശേരി (ഇന്‍കാസ്), കഫീല്‍ പുത്തമ്പള്ളി (രിസാല സ്റ്റഡി സര്‍ക്കിള്‍) എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ ദോഹ സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി സിദ്ധീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍റസാഖ് മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഹാരിസ് മൂടാടി സ്വാഗതവും വഹാബ് സഖാഫി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!