

ദോഹ: ലോക പരിസ്ഥിതി ദിനത്തില്‍ ചാലിയാര്‍ ദോഹയുടെ നേതൃത്വത്തില്‍ കുട്ടികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്താന്‍ നടത്തിയ ചിത്രരചനാ, പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്കി.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ‘കോവിഡും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടന്ന പ്രസംഗമത്സരവും ചാലിയാറിന് കീഴിലെ 24 പഞ്ചായത്തിലെ കുട്ടികള്‍ക്കാണ് സംഘടിപ്പിച്ചത്. പരിപാടിയില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

പ്രസംഗമത്സരത്തില്‍ ആയിഷ ഫാത്തിമ (എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍), മിന്‍ഹ ബഷീര്‍ (ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഖലാഫ് സമാന്‍ ((ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ചിത്രരചനാ മത്സരത്തില്‍ സൊഹറിന്‍ സമീല്‍ (എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍), ദയാ പ്രശാന്ത് (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഫൈഹ ബഷീര്‍ (ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍), ഇസ്സ സഫ്രീന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) എന്നിവര്‍ ആദ്യ മൂന്നു സമ്മാനങ്ങള്‍ നേടി.
ഐ സി സി മുംബൈ ഹാളില്‍ നടത്തിയ സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്കുള്ള മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുക്കളും ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ വിതരണം ചെയ്തു.
കുട്ടികളില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുവാനും ഉയര്‍ന്ന നിലവാരത്തിലേക്ക് കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി യാണ് ചാലിയാര്‍ ദോഹ ഇത്തരത്തിലുള്ള മെഗാ പ്രോഗ്രാം എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം പറഞ്ഞു. ജനറല്‍ സെക്രട്ടറി സി ടി സിദ്ദീഖ്, ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, അഡൈ്വസര്‍ സിദ്ദിഖ് വാഴക്കാട്, സാമൂഹിക പ്രവര്‍ത്തകന്‍ കരീം എളമരം എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ പരിപാടിക്ക് വനിതാ ഭാരവാഹികളായ മുനീറ ബഷീര്‍, ഷഹാന ഇല്യാസ്, മുഹ്‌സിന സമീല്‍, ശാലീന രാജേഷ്, ശീതള്‍, ചാലിയാര്‍ ദോഹ സെക്രട്ടറിയേറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, രഘുനാഥ് ഫറോക്ക്, അഡ്വ. ജൗഹര്‍ ബാബു നിലമ്പൂര്‍, സാബിക് എടവണ്ണ, നിയാസ് ഊര്‍ങ്ങാട്ടിരി, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, എക്‌സിക്യൂട്ടീവ് ഭാരവാഹികളായ സുനില്‍ കുന്നന്‍, സജാസ് ചാലിയം, നാസര്‍ അല്‍നാസ് വടക്കുംമുറി എന്നിവര്‍ നേതൃതം നല്‍കി.

