ഉപഭോക്താക്കളെ വട്ടം കറക്കുന്ന എ ടി എം

Web Desk
1 Min Read

റാന്തലോ ചൂട്ടോ വിളക്കോ ഇല്ലാതെ പണം പിന്‍വലിക്കാനാവാത്ത ഒരു ‘ഓട്ടോമേറ്റഡ് ടെല്ലര്‍’ മെഷീനുണ്ട് നമ്മുടെ നാട്ടില്‍- കൃത്യം പറഞ്ഞാല്‍ പയ്യന്നൂര്‍ തെക്കെ ബസാറില്‍.

city exchange

സഹകരണാശുപത്രിക്കു സമീപം സ്റ്റേറ്ബാങ്ക് ഓഫ് ഇന്ത്യ ഒരു റൂമില്‍ സ്ഥാപിച്ച രണ്ടു മെഷീനുകളില്‍  ആദ്യത്തെത് കിടപ്പിലാണ്. രണ്ടാമത്തെതിനെ സമീപിച്ചപ്പോള്‍ അക്കൗണ്ട് നമ്പര്‍ വിരല്‍ പതിക്കാനുള്ള അക്കങ്ങള്‍ കാണാനില്ല. സൂക്ഷിച്ചു മൊബൈല്‍ വിളക്കിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അത് ഉള്‍വലിഞ്ഞു കണ്ടു. അത് കഷ്ടപ്പെട്ട് അമര്‍ത്തിയപ്പോള്‍ ആദ്യം അക്കൗണ്ട് നമ്പര്‍ തെറ്റി മെഷീന്‍ അത് ഡിക്ലയിന്‍ ചെയ്തു. വീണ്ടും അമര്‍ത്തി ഞാന്‍ ആവശ്യപ്പെട്ട സേവനം ലഭ്യമായി. പുറത്ത് വന്നു നോക്കിയപ്പോള്‍ ഒരു വനിതാ ഉപഭോക്താവും അങ്ങിനെ തന്നെയാണ് ചെയ്തത്. മറ്റൊരു വനിതാ ഉപഭോക്താവ് എന്റെ സഹായം തേടി. ഞാന്‍ എന്റെ ലൈറ്റ് തെളിച്ചു അവരുടെ ആവശ്യം നിര്‍വഹിച്ചു കൊടുത്തു.

മൊബൈല്‍ ലൈറ്റ് തെളിക്കാന്‍ അറിയാത്ത എത്രയോ പാവം ഉപഭോക്താക്കള്‍ ഉണ്ടാവും. അവരുടെ പരിതാപകരമായ അവസ്ഥ ഓര്‍ത്തു പോയി. എല്ലാം ‘ഹൈടക്’ ആവുന്നത് നല്ലത് തന്നെ. പക്ഷെ, ഇതിന്റെ ‘ഹൈ ടെക്‌നിക്ക്’ എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല!!!
അധികൃതര്‍ കണ്ണു തുറന്നാലും…

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!