പ്രവാസികളുടെ മക്കള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കള്‍ക്ക് പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

city exchange

നേരത്തെ 60ലധികം കുട്ടികളെ ‘സൈകതം- 22’ എന്ന ഏക ദിന ക്യാമ്പില്‍ ആദരിച്ചതിന് പുറമെയാണിത്. രാമന്തളി സി എച്ച് സൗധത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐ എസ് ഡി സി ഇ ഒ കെ പി മുഹമ്മദ് സഅദ്, എ ടി പി ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ അതിഥികളായിരുന്നു.

രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം അബ്ദുല്‍ ലത്തീഫ്, അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശാഖാ പ്രവാസി ലീഗ് പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിം, ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ നസീര്‍ എം, ഖജാഞ്ചി കെ പി അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് സഅദ്, പി പി സുലൈമാന്‍ ഹാജി, ഇബ്രാഹിം മാസ്റ്റര്‍ തുടങ്ങിയവര്‍ സഫ്‌വാന ശംസുദ്ദീന്‍, ഫിദാ ഫാത്തിമ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് സനിയ്, പി കെ ഹിബ, എന്‍ പി അജ്മല്‍ ഹമീദ്, മുഹമ്മദ് റാഫിദ് ഇഖ്ബാല്‍, അജ്‌ലാന്‍ ഹസ്സന്‍ അബ്ദുല്ല, ഫാത്തിമ നിദ എം കെ, യുസ്‌റ യൂസഫ് എം കെ, ഫാത്തിമ എം കെ, ഫാത്തിമ നാസിര്‍, ലുബ്‌ന സി എം കെ, സഫ്‌ന പി, ഫാത്തിമ അബൂബക്കര്‍, ഫാത്തിമ അബ്ദുല്ല തുടങ്ങിയവര്‍ക്ക് ഉപഹാരം കൈമാറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!