
ഷാര്‍ജ: അറബ് അക്കാദമി ഫോര്‍ സയന്‍സ്, ടെക്‌നോളജി, മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് ബ്രാഞ്ച് 2021- 22 അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്ററിലേക്ക് പ്രവേശനം ആരംഭിച്ചു. ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ തതുല്യ യോഗ്യതയോ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. മറൈന്‍ എന്‍ജിനിയറിംഗ് ടെക്‌നോളജിയില്‍ ബാച്ചിലറും തേര്‍ഡ് എന്‍ജിനിയര്‍ സര്‍ട്ടിഫിക്കറ്റുമോ മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജിയും ഷിപ്പിംഗ് ആന്റ് പോര്‍ട്ട് ഓപറേഷന്‍സ് ആന്റ് ഓഫ്‌ഷോര്‍ സര്‍വീസ് ടെക്‌നോളജീസില്‍ സെക്കന്റ് മേറ്റ് സര്‍ട്ടിഫിക്കറ്റുമോ ആണ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ലഭ്യമാവുക. രണ്ട് വിഭാഗങ്ങളിലേയും ബിരുദധാരികള്‍ക്ക് വാണിജ്യ കപ്പലുകളില്‍ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ടായിരിക്കും.


രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ അക്കാദമിയില്‍ യു എ ഇക്കു പുറമേ ഈജിപ്ത്, ഒമാന്‍, സിറിയ, യമന്‍, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും പഠനം നടത്തുന്നുണ്ട്.
