വ്യാജവാര്‍ത്ത നല്‍കിക്കുടുങ്ങിയ മറുനാടന്‍ മലയാളി എം എ യൂസുഫലിയോട് മാപ്പ് പറഞ്ഞു; പിന്നാലെ പത്തുകോടിയുടെ വക്കീല്‍ നോട്ടീസ്

Web Desk
2 Min Read

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടിയുമായി എം എ യൂസുഫലി. അപകീര്‍ത്തിപ്പെടുത്തി വിശ്വാസ്യത വ്രണപ്പെടുത്തിയതിന് മറുനാടന്‍ മലയാളിക്കെതിരെ പത്തു കോടി രൂപയാണ് യൂസുഫലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രിം കോടതിയിലെ അഭിഭാഷകന്‍ നിഖില്‍ റോത്തകി മുഖേനയാണ് മറുനാടന് വക്കീല്‍ നോട്ടീസ് പോയത്.

city exchange

നിയമ നടപടികളുമായി എം എ യൂസഫലി മുന്നോട്ടു പോകുന്നുണ്ടെന്ന വിവരം അറിഞ്ഞ ഉടന്‍ മാപ്പ് പറഞ്ഞ് ഷാജന്‍ സ്‌കറിയ രംഗത്തെത്തിയിരുന്നു. യൂസഫ് അലി ഭാര്യയെ സ്‌പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് താന്‍ പ്രചരിപ്പിച്ചത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബോധപൂര്‍വ്വം പറഞ്ഞതല്ല ഈ ആരോപണം എന്നും അതിനാല്‍ അക്കാര്യം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജന്‍ സ്‌കറിയ യു ട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് വക്കീല്‍ നോട്ടീസ് എത്തിയത്.

മാര്‍ച്ച് ആറിനാണ് മറുനാടന്‍ മലയാളിയുടെ യൂ ട്യൂബ് ചാനലിലാണ് യൂസുഫലിക്കെതിരെ ആരോപണവുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയത്. ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യുസഫ് അലിയും ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യാജമായ കാര്യങ്ങളും തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്ന കാര്യങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് എം എ യൂസഫലി വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

- Advertisement -
Ad image

മൂന്ന് പെണ്‍കുട്ടികള്‍ ആയതിനാല്‍ യൂസഫ് അലി ഭാര്യയെ സ്‌പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്നാണ് ഷാജന്‍ പറഞ്ഞത്. എന്നാല്‍ യൂസഫ് അലി രണ്ടാമത് വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് കൊടുത്ത വാര്‍ത്തയാണെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏഴ് ദിവസത്തിനകം നിരുപാധികം മാപ്പ് പറഞ്ഞ് പ്രമുഖ പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രസിദ്ധീകരിക്കണം. ഈ മാപ്പ് പറച്ചില്‍ മറുനാടന്‍ മലയാളിയുടെ ഫെയ്‌സ്ബുക്ക് പേജിലും യു ട്യൂബ് ചാനലിലും പ്രസിദ്ധീകരിക്കണം. ഇതിന് പുറമെ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ഇതില്‍ വീഴ്ച്ച ഉണ്ടായാല്‍ നിയമനടപടികള്‍ ആരംഭിക്കുമെന്നും യൂസഫലിക്കായി നിഖില്‍ റോത്തകി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!