പത്തായക്കോടന്‍ കുടുംബ സംഗമം നാളെ ചിയ്യൂരില്‍

Web Desk
1 Min Read

കോഴിക്കോട്: പ്രമുഖ തറവാടായ പത്തായക്കോടന്‍ കുടുംബത്തിന്റെ സംഗമം നാളെ നടക്കും. മുസ് ലിം ലീഗ് നേതാവായിരുന്ന പത്തായക്കോടന്‍ സീതിഹാജിയുടെ കുടുംബ വേരുകളിലെ വാണിമേലിലെ പത്തായക്കോടന്‍ കുടംബങ്ങളാണ് സംഗമിക്കുന്നത്.

city exchange

സൂപ്പി,തിത്തിയുമ്മ എന്നിവരിലൂടെ ചിയ്യൂരിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നു പന്തലിച്ച പത്തായക്കോടന്‍ തറവാടിന്റെതാണ് സംഗമം. പത്തായക്കോടന്‍ കുടുംബത്തിലെ ഒരു തറവാടായ നരിപ്പറ്റയിലെ കോറോത്താണ് ഞായറാഴ്ച്ച രാവിലെ 9:30 മുതല്‍ സംഗമം നടക്കുക. വിവിധ പരിപാടികളാണ് സംഗമത്തോടനുബന്ധിച്ച് നടക്കുക. ചിയ്യൂരിലെ പത്തായക്കോടന്‍ തറവാട്ടിലെ നാലാം തലമുറയില്‍ പെട്ട 57 കുടുംബങ്ങളാണ് ഈ സംഗമത്തില്‍ ഒത്തുചേരുന്നത്.

ജീവിതത്തിരക്കുകള്‍ക്കിടയില്‍ കൈവിട്ടു പോവുന്ന കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും രക്തബന്ധങ്ങള്‍ പഠിച്ചറിയാനും ഒരു പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗമം നമുക്ക് ഏറെ ഉപകരിക്കുമെന്ന് പത്തായക്കോടന്‍ കുടുംബാംഗങ്ങള്‍ പറഞ്ഞു. ബന്ധങ്ങളുടെ പവിത്രതയെ കുറിച്ചുള്ള പഠന ക്ലാസ്, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ സംഗമത്തിന് മാറ്റു കൂട്ടും. ചിയ്യൂര്‍ പത്തായക്കോടന്‍ കുടുംബം ലീഡ് ചിയ്യൂരിന് നല്‍കുന്ന പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ താക്കോല്‍ ദാന ചടങ്ങും നടക്കും.

- Advertisement -
Ad image

പത്തായക്കോടന്‍ ബഷീര്‍ എം എല്‍ എ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. സയ്യിദ് മാജിദ് സഖാഫ് വാഫി, എസ് വി മുഹമ്മദലി എന്നിവരും പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!