

ആലുവ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അമിതമായ ഇന്ധന, പാചകവാതക വില വര്‍ധനവിനും ജനദ്രോഹ നടപടികള്‍ക്കുമെതിരെ കോണ്‍ഗ്രസ്സ് ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആലുവ ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു.

ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു അധ്യക്ഷത വഹിച്ചു. ജെബി മേത്തര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു ഡി എഫ് നിയോജക മണ്ഡലം ചെയര്മാന് ലത്തീഫ് പൂഴിത്തറ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ആനന്ദ് ജോര്‍ജ്, പി. വി എല്‍ദോസ്, പി എ മുജീബ്, മുഹമ്മദ് ഷെഫീക്ക്, ആര് രഹന്‍രാജ്, പി ആര് നിര്‍മ്മല്‍ കുമാര്‍, ഐ എന്‍ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഹീര്‍, മണ്ഡലം പ്രസിഡന്റ്മാരായ കെ കെ ജമാല്‍, ഫാസില്‍ ഹുസൈന്, പി ജെ സുനില്‍ കുമാര്‍, ഷംസുദ്ദീന് കിഴക്കേടത്ത്, ബാബു കൊല്ലംപറമ്പില്‍, നേതാക്കളായ കെ എം കുഞ്ഞുമോന്, ഹസീം ഖാലിദ്, ജി മാധവന്‍കുട്ടി, പി കെ രമേശ്, കെ. എച്ച് ഷാജി, കെ പി സിയാദ്, ആഷിഖ് എടത്തല, പി എം മൂസാക്കുട്ടി, ലിസി എബ്രഹാം, മുംതാസ് ടീച്ചര്‍, സാജിത അബ്ബാസ്, സി പി നൗഷാദ് എന്നിവര്‍ സംസാരിച്ചു.
