ബലിപെരുന്നാളിന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് മത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ല:ഡോ.ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

കോഴിക്കോട്:ബലി പെരുന്നാളിന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് മുസ്ലിം മത നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ദീര്‍ഘകാലം കട കമ്പോളങ്ങള്‍ അടച്ചിടുന്നത് മൂലമുള്ള പ്രയാസങ്ങള്‍ പരിഗണിച്ച് അവ തുറന്ന് പ്രവര്‍ത്തിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ടത് വ്യാപാരികളാണ്. സര്‍ക്കാര്‍ വ്യാപാരികളുടെ ആവശ്യം പരിഗണിക്കുകയും ചെയ്തു. അത് മുസ്ലിംകള്‍ക്ക് ചെയ്ത് കൊടുത്ത ആനുകൂല്യമൊന്നുമല്ല. വ്യാപാരികള്‍ക്ക് നല്‍കിയ ഇളവുകളെ ബക്രീദ് പ്രമാണിച്ച് എന്ന രീതിയില്‍ പ്രസിദ്ധം ചെയ്തതാണ് വിഷയം സുപ്രീം കോടതിയില്‍ വരെ എത്തിച്ചത്. ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ നടത്താനാവശ്യമായ മിനിമം എണ്ണം ആളുകള്‍ക്ക് എല്ലാ നിയന്ത്രണങ്ങളും പാലിച്ച് പ്രവേശനം അനുവദിക്കണമെന്നാണ് മുസ്ലിംകള്‍ ആവശ്യപ്പെട്ടത്. കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് സാമൂഹിക അകലം പാലിച്ച് കൊണ്ട് മറ്റിടങ്ങളിലേത് പോലെ എണ്ണം അനുവദിക്കാവുന്നതുമാണ്. ആരാധാനലയങ്ങളില്‍ പോലും കോവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നതില്‍ സര്‍ക്കാറിനോട് സഹകരിച്ച് പോരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണിത്.പെരുന്നാള്‍ നമസ്‌കാരവും ആഘോഷങ്ങളും ബലികര്‍മ്മവും നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായി നിര്‍വ്വഹിക്കാന്‍ മുസ്ലിംകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!