ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 62 പേര്‍ മരിച്ചു

Web Desk
1 Min Read

സിയോള്‍: ബാങ്കോക്കില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്ക് 181 പേരുമായി പോയ ജെജു എയര്‍ വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്നു. അപകടത്തില്‍ 62 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി രാജ്യത്തെ അഗ്നിശമന ഏജന്‍സി അറിയിച്ചു.
രണ്ടു പേരെയാണ് രക്ഷപ്പെടുത്തിയതെന്നും അഗ്നിശമന ഏജന്‍സി പറഞ്ഞു. മരിച്ചവരില്‍ 25 പുരുഷന്മാരും 37 സ്ത്രീകളുമാണ്.

city exchange

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ജീവനക്കാരെയും ഒരു യാത്രക്കാരനെയും അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ദേശീയ അഗ്‌നിശമന ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ലാന്‍ഡിംഗ് ഗിയര്‍ തകരാറോ പക്ഷി ഇടിച്ചതോ ആകാം പകടത്തിന് കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു. കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിയോളില്‍ നിന്ന് തെക്കുപടിഞ്ഞാറായി 288 കിലോമീറ്റര്‍ അകലെയുള്ള മുവാന്‍ കൗണ്ടിയിലാണ് മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളം. സംഭവസ്ഥലത്തേക്ക് 32 ഫയര്‍ എഞ്ചിനുകളും നിരവധി അഗ്നിശമന സേനാംഗങ്ങളേയും അണിനിരത്തിയതായി ഫയര്‍ ഏജന്‍സി അറിയിച്ചു.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9.03ന് ജെജു എയര്‍ ഫ്‌ലൈറ്റ് 2216 ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായതെന്ന് മന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ രണ്ട് തായ്‌ലന്റ് പൗരന്മാര്‍ ഉള്‍പ്പെടെ 175 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

- Advertisement -
Ad image

2005-ല്‍ സ്ഥാപിതമായ ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിലൊന്നാണ് ജെജു എയര്‍. കമ്പനിയുടെ ആദ്യത്തെ വലിയ അപകടമാണിത്.

2007 ഓഗസ്റ്റ് 12ന് 74 യാത്രക്കാരുമായി ജെജു എയറിന്റെ വിമാനം തെക്കന്‍ ബുസാന്‍- ഗിംഹെ വിമാനത്താവളത്തില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു ഡസന്‍ പേര്‍ക്ക് പരിക്കേറ്റിരുന്നു.

ദക്ഷിണ കൊറിയയിലെ വ്യോമയാന വ്യവസായത്തിന് സുരക്ഷയുടെ കാര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏഷ്യാന എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി എക്സിറ്റ് തുറന്നെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡുചെയ്തു. എന്നാല്‍ നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

Share This Article
Leave a Comment
error: Content is protected !!